മേഘദൂതം ഭാഗം – 8

तन्मध्ये च स्फटिकफलका काञ्चनीवासयष्टिर्-

मूले बध्वामणिभिरनतिप्रौढवंशप्रकाशैः

तालैः शिञ्चद्वलयसुभगैः कान्तया नर्तितो मे

यामध्यास्ते दिवसविगमे नीलकण्ठः सुहृद् वः  78

 

एभिस्साधो हृदयनिहितैर्लक्षणैर्ल्लक्षयेथाः

द्वारोपान्ते लिखितवपुषौ शंखपद्मौ च दृष्ट्वा ।

क्षामच्छायं भवनमधुना मद्वियोगेन नूनं

सूर्यापाये न खलु कमलं पुष्यति स्वामभिख्यम्॥ 79

 

गत्वा सद्यः कलभतनुतां तत्परित्राणहेतोः

क्रीडाशैले प्रथमकथिते रम्यसानौ निषणः।

अर्हस्यन्तर्भवनपतितां कर्तुमल्पाल्पभासं

खद्योतालीविलसितनिभां विद्युदुन्मेषदृष्टिम्॥  80

 

तन्वी श्यामा शिखरिदशना पक्वबिम्बाधरोष्ठी

मध्ये क्षामा चकितहरिणीप्रेक्षणा निम्ननाभि:

श्रोणीभारादलसगमना स्तोकनम्रा स्तनाभ्यां

या तत्र स्याद् युवतिविषये सृष्टिरादैव धातु:                         81

 

तां जानीया: परिमितकथां जीवितं मे द्वितीयं

दूरीभूते मयि सहचरे चक्रवाकीमिवैकां

गाढोत्कण्ठां गुरुषु दिवसेष्वेषु गछ्त्सु बालां

जातां मन्ये शिशिरमथितां पद्मिनीवान्यरूपाम्                     82

 

नूनं तस्या: प्रबलरुदितोछूननेत्रं प्रियाया

निश्श्वासानामशिशिरतया भिन्नवर्णाधरोष्ठं

हस्ते न्यस्तं मुखमसकलव्यक्ति लम्बालकत्वात्

इन्दोर्दैन्यं त्वदनुसरणक्लिष्टकान्तेबिभर्त्ति                             83

 

आलोके ते निपतति पुरे सा बलिव्याकुला वा

मत्सादृश्यं विरहतनुवाभावगम्यं लिखन्ती

पृछन्ती वा मधुरवचनां शारिकां पञ्जरस्थां

कच्चिद्भर्त्तु: स्मरसि रसिके त्वं हि तस्य प्रियेति                       84

 

उत्सम्गे वा मलिनवसने सौम्य निक्षिप्य वीणां

मद्गोत्रांगं विरचितपदं गेयमुद्गातुकामा

तन्त्रीरार्द्रा नयनसलिलै: सारयित्वा कथञ्जित्

भूयो भूयस्स्वयमपि कृतां मूर्छनां विस्मरन्ती             85

 

शेषान् मासान् गमनदिवसस्थापितस्यावधेर्वा

विन्यस्यन्ती भुवि गणनया देहलीमुक्तपुष्पै:

सम्योगं वा हृदयनिहितारम्भमास्वादयन्ती

प्रायेणैते रमणविरहेह्यंगनानां विनोदा:                                86

 

सव्यापारामहनि न तथा पीडयेन्मद्वियोग:

शङ्के रात्रौ गुरुतरशुचं निर्व्विनोदां सखीं ते

मत्सन्देशैस्सुखयितुमलं पश्य साध्वीं निशीथे

तामुन्निद्रामवनिशयनां सन्नवातायनस्थ:                              87

 

आधिक्षामां विरहशयने सन्निषण्णैक पार्श्वां

प्राचीमूले तनुमिव कलामात्रशेषां हिमांशो:

नीता रात्रि: क्षणमिव मया सार्द्धमिच्छारतैर्या

तामेवोष्णैर्विरहजनितैरश्रुभि: यापयन्तीम्                            88

 

नि:श्वासेनाधरकिसलयक्लेशिना  विक्षिपन्तीं

शिद्धस्नानात्  परुषमलकं नूनमागण्डलंबं

मत्सम्योग क्षणमपि भवेत् स्वप्नजोपीतिनिद्रां

आकांक्षन्तीं नयनसलिलोत्पीडरुद्धावकाशाम्                        89

 

आद्ये बद्ध्वा विरहदिवसे याशिखा दाम हित्वा

शापस्यान्ते विगलितशुचा या मयोद्वेष्टनीया

स्पर्शक्लिष्टामयमितनखेनासकृत् सारयन्तीं

गण्डाभोगात् कठिनविषमामेकवेणीं करणे                            90

 

അവിടെ നടുക്കായി , മൂപ്പെത്താത്ത മുളയുടെ നിറമുള്ള മരതകമണികള്‍ കൊണ്ടു അടിത്തറ കെട്ടി സ്ഫടികപ്പലകയോടു കൂടിയ ഒരു പൊന്‍ ഫലകമുണ്ടു. അതിന്മേല്‍ വൈകുന്നേരം, നിങ്ങളുടെ സുഹൃത്തായ മയില്‍, എന്‍റെ പ്രിയതമയാല്‍ തപ്പണി കൊട്ടി നൃത്തം വയ്ക്കാറുണ്ടു.. നല്ലവനായ അല്ലയോ  മേഘമേ ! ഇന്നു ഞാനില്ലാത്തതു കൊണ്ടു തീര്‍ച്ചയായും നിറം കെട്ടിരിക്കുന്ന ആ ഭവനത്തെ; മനസ്സില്‍ കരുതിയ ഈ ലക്ഷണങ്ങളെ കൊണ്ടും വാതിലിന്‍റെ ഇരുവശത്തും രൂപമെഴുതിയിട്ടുള്ള ശംഖ പദ്മങ്ങളെ നോക്കിയും തിരിച്ചറിയാം.

കളിക്കുന്നിന്മേലിരുന്നു, ആനക്കുട്ടിയോളം ചെറുതായി പ്രകാശം പൂണ്ട മിന്നലിന്‍ മിഴിവാകുന്ന വെളിച്ചം കൊണ്ടു വീട്ടിനകത്തേക്കു താങ്കള്‍ക്കു നോക്കാവുന്നതാണു.. അല്‍പഭാഷിണിയും, വിരഹിണിയും, ചക്രവാകപ്പിടപോലായവളുമായ അവളെ താങ്കള്‍ കണ്ടറിയണം. ആ ബാല, ഉത്കണ്ഠ കൊണ്ടു , കനത്ത ഇത്രയും ദിവസങ്ങള്‍ കഴികെ, മഞ്ഞു കാലത്താല്‍ ഉടവു പറ്റിയ താമരപ്പൊയ്ക പോലെ ആയിത്തീര്‍ന്നിരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നു. ആ പ്രിയയുടെ മുഖം, വല്ലാതെ കരഞ്ഞതു കൊണ്ടും, നെടുവീര്‍പ്പുകള്‍ കൊണ്ടൂം, കാന്തി മങ്ങിയ ചന്ദ്രന്‍റെ ദൈന്യം കൈക്കൊണ്ടിരിക്കണം. അവള്‍, ദേവപൂജയില്‍ മുഴുകുന്നതായിട്ടോ, വിരഹം കൊണ്ടു ചടച്ച എന്‍റെ ഛായ ഭാവന  കൊണ്ടൂഹിച്ചു എഴുതുന്നതായിട്ടോ അങ്ങേക്കു കാണാം. കൂട്ടിലിരുന്നു നറുമൊഴി തൂകുന്ന തത്തമ്മയോടു  ഓമനെ , നീ സ്വാമിയെ ഓര്‍ക്കുന്നുണ്ടോ? നീ അദ്ദേഹത്തിനരുമയാണല്ലോ?  എന്നു ചൊദിക്കുന്നതായിട്ടോ അവളെ കാണാം. ഉടയാട മുഷിഞ്ഞ മടിയില്‍ വീണയെടുത്തു വച്ചു, എന്‍റെ പേരു ചേര്‍ത്ത് നിബന്ധിച്ചിട്ടുള്ള പാട്ടുപാടുവാന്‍ തുടങ്ങവേ, കണ്ണുനീര്‍ കൊണ്ടു നനഞ്ഞു പോയ കമ്പികള്‍ പണിപ്പെട്ടു തുടച്ചു കഴിയുമ്പൊഴേക്കു താന്‍ എടുക്കാനുദ്ദേശിച്ച  രാഗം വീണ്ടും മറന്നുപോകുന്നതായിട്ടോ അവളെ താങ്കള്‍ക്കു കാണാം. ബാക്കിയുള്ള മാസങ്ങളെ ഉമ്മറത്തിണ്ണമേലിട്ട് പൂക്കളെകൊണ്ടു കണക്കാക്കി നിലത്തു നിര്‍ത്തികൊണ്ടു, ഹൃദയത്തില്‍ എന്‍റെ സമാഗമം തുടങ്ങിയതായി സങ്കല്‍പ്പിച്ചു അവള്‍ ആസ്വദിക്കുന്നുണ്ടാവാം. പ്രായേണ ഇവയെല്ലാമാണു പ്രിയാവിരഹകാലങ്ങളില്‍ അംഗനമാര്‍ക്കുള്ള വിനോദങ്ങള്‍. പകല്‍ പ്രവൃത്തികളുള്ളതു കൊണ്ടു വിരഹം അത്ര തന്നെ വേദനിപ്പിക്കുന്നുണ്ടാവില്ല. രാത്രിയാണു താങ്കളുടെ സഖി ദുഖം കനത്തു നേരം പോകാതെ വലയുക എന്നു ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ടു, പാതിരക്കു ഉറങ്ങാതിരിക്കുന്ന ആ സാധ്വിയെ, എന്‍റെ സന്ദേശങ്ങളെ കൊണ്ടു തികച്ചും സുഖിപ്പിക്കാനായി, അവള്‍ നിലത്തു കിടക്കുന്നതിനടുത്തുള്ള ജനാലക്കല്‍ ചെന്നു കാണുക. ആധി കൊണ്ടു ചടച്ചു, സ്വപ്നത്തിലെങ്കിലും എന്‍റെ സമാഗമം കൈ വന്നാലോ എന്നോര്‍ത്തു കൊണ്ടും ഉറക്കം വരുവാനായി അവള്‍ കാത്തു കിടക്കുന്നുണ്ടാവും.

പാരാനിശ്ദാര ( ശ്ലാകം 26) തവാമായതഷ്മന്‍ ( ശ്ലാകം 35)