മേഘദൂതം ഭാഗം – 6

तं चेद्वायौ सरति सरलस्कन्धसंघट्टजन्मा

बाधेतोल्क्काक्षपितचमरीबालभारो दवाग्निः।

अर्हस्येनं शमयितुमलं वारिधारासहस्रै-

रापन्नार्तिप्रशमनफलाः सम्पदोह्युत्तमानाम्॥    55

 

ये त्वां मुक्तध्वनिमसहनाः स्वांङ्गभङ्गाय तस्मिन्

दर्पोत्सेकादुपरि शरभा लङ्घयिष्यन्त्यलंघ्यम्।

तान् कुर्व्वीथास्तुमुलकरकावृष्टिहासावकीर्णान्

के वा न स्युः परिभवपदं निष्फलारम्भयत्ना॥      56

 

तत्र व्यक्तं दृषदि चरणन्यासमर्द्धेन्दुमौलेः

शश्वत्सिद्धैरुपचितबलिं भक्तिनम्रः परीयाः।

यस्मिन् दृष्टे करणविगमादूर्द्ध्वमुध्धूतपापाः

कल्पिष्यन्ते स्थिरगणपदप्राप्तये श्रद्धधानाः॥     57

 

शब्दायन्ते मधुरमनिलैः कीचकाः पूर्यमाणाः

संरक्तभिस्त्रिपुरविजयो गीयते किन्नरीभिः।

निर्ह्रादस्ते मुरज इव चेत्कन्दरेषु ध्वनिःस्यात्

संगीदार्थो ननु पशुपदेस्तत्र भावीसमग्रः॥     58

 

प्रालेयार्द्रेरुपतटमधिक्रम्य तांस्तान् विशेषान्

हंसद्वारं भृगुपतिशयोवर्त्मा यत्क्रौञ्चरन्ध्रम्।

तेनोदीचीं दिशमनुसरेस्तिर्यगायामशोभी

श्यामः पादो बलिनियमनाभ्युद्यतस्यैव विष्णोः॥  59

 

गत्वा चोर्द्ध्वं दशमुखभुजोछ्वासितप्रस्थसन्धेः

कैलासस्य त्रिदशवनितादर्पणस्यातिथिः स्याः।

श्रृंगोच्छायैः कमुदविशदैर्योवितत्य स्थितः खं

राशीभूतः प्रतिदिशमिव त्र्यम्बकस्याट्टहासः॥     60

 

उत्पश्यामि त्वयितटगते स्निग्धभिन्नाञ्जनाभे

सद्यः कृत्तद्विरदरदनच्छेदगोरस्य तस्य।

शोभामद्रेः समितनयनप्रेक्षणीयां भवित्रीः

अंशन्यस्ते सति हलभृतो मेचके वाससीव॥    61

 

हित्वा तस्मिन्भुजगवलयं शम्भुना दत्तहस्ताः

क्रीडाशैले यदि च विचरेत् पादचारेण गौरी।

भंगीभक्त्या विरचितवपुः स्तम्भितान्तर्ज्जलौघः

सोपानत्वं कुरु मणितटारोहणायाग्रयायी॥         62

 

तत्रावश्यं वलयकुलिशोद्घट्टनोद्गीर्णतोयं

नेष्यन्ति त्वां सुरयुवतयो यन्त्रधरागृहत्वम्।

तभ्यो मोक्षस्तव यदि सखे धर्मलब्धस्य न स्यात्

क्रीडालोलाः श्रवणपुरुषैर्ग्गर्जितैर्भाययेस्ताः॥   63

 

हेमांभोजप्रसवि सलिलं मानसस्याददानः

कुर्वन् कामात् क्षणमुखपटप्रीतिमैरावतस्य।

धून्वन् वातैस्सजलपृषतैः कल्पवृक्षांशुकानि

छायाभिन्नस्फटिकविशदं निर्विशेस्तं नगेन्द्रम्॥  64

 

तस्योत्सङ्गे प्रणयिन इव स्रस्तगंगादुकूलां

न त्वं दृष्ट्वा न पुनरलकां ज्ञास्ससे कामचारिन्।

या वः काले वहतिसलिलोद्गारमुच्चैर्व्विमानैः

मुक्ताजालग्रथितमलकं कामिनीवाभ्रवृन्दम्॥   65

 

കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന കനല്‍പ്പൊരി, ചമരിമാനുകളുടെ കനത്ത വാല്‍മുടി കൊണ്ടു ആ പര്‍വതത്തിനെ പിടികൂടുകയാണെങ്കില്‍, താങ്കളതിനെ ആയിരം നീര്‍ധ്ധാരകള്‍ കൊണ്ടു അമ്പേ കെടുത്തി വിടേണ്ടതാണു. “ഉത്തമന്മാര്‍ക്കു സമ്പത്തുണ്ടാകുന്നതിന്‍റെ ഫലം ആപത്തില്‍പ്പെട്ടവരുടെ സങ്കടം തീര്‍ത്തു കൊടുക്കുകയാണല്ലോ”.  അവിടെ ഒരു പാറമേല്‍ തെളിഞ്ഞു കിടക്കുന്നതും, എപ്പോഴും സിദ്ധന്മാര്‍ പൂജയര്‍പ്പിക്കുന്നതുമായ തിങ്കള്‍ കലാധരന്‍റെ തൃക്കാലടിപ്പാടിനെ താങ്കള്‍ ഭക്തിയോടെ  പ്രദക്ഷിണം വെക്കണം.ആ തൃക്കാലടിപ്പാടുകള്‍ ഒന്നു കണ്ടാല്‍ തന്നെ ആസ്തികന്മാര്‍ സ്ഥിരമായ ശിവപാര്‍ഷദ സ്ഥാനം പ്രാപിപ്പാന്‍ തക്കവരായി ചമയുന്നു. കാറ്റു വന്നു നിറഞ്ഞു കൊണ്ടിരിക്കുന്ന മുളകള്‍ മധുരമായി മൂളുന്നു. കണ്ഠം തെളിഞ്ഞ കിന്നരസ്ത്രീകള്‍ ത്രിപുര വിജയം പാടുന്നു. അതതു വിശേഷങ്ങളെല്ലാം കടന്നു, ഭാര്‍ഗവരാമന്‍റെ കീര്‍ത്തിയുടെ വഴിയായ ആ ക്രൌഞ്ചരന്ധ്രമുണ്ടല്ലൊ, അതിലൂടെ, വിഷ്ണുവിന്‍റെ നീലച്ച തൃക്കഴലെന്ന പോലെ വിലങ്ങനെ നീണ്ടു വടിവു പൂണ്ടു വടക്കൊട്ടു ചെല്ലുക.

 

അവിടെ ചെന്നാലോ, രാവണന്‍റെ കൈകളാല്‍ താഴ്വരക്കെട്ടു ഞെരിഞ്ഞതും,  വിണ്മങ്കമാരുടെ കണ്ണാടിയുമായ കൈലാസത്തിന്‍റെ അതിഥിയാവാം. ആമ്പല്‍പ്പൂവെണ്മപൂണ്ട കൊടുമുടികളുടെ ഉയര്‍ച്ച കൊണ്ടു ആകാശത്തു വ്യാപിച്ചു നില്‍ക്കുന്ന ആ കൈലാസം,  നാള്‍ തോറും കൂമ്പാരം കൂടുന്ന മുക്കണ്ണരുടെ പൊട്ടിച്ചിരി പോലിരിക്കുന്നു.പൊട്ടിച്ച അഞ്ജനക്കട്ടയുടേതു പോലെ മിനുത്ത നിറം പൂണ്ട, അപ്പോള്‍ മുറിച്ച ആനക്കൊമ്പിന്മുറി പോലെ വെളുത്ത ആ പര്‍വതത്തിന്‍റെ അരു പറ്റി താങ്കള്‍ നില്‍ക്കുമ്പോള്‍, കറുത്ത വസ്ത്രം ബലരാമന്‍റെ ചുമലിലിട്ടതെന്നപോലെ, അഴകുള്ളതായിത്തീരും..  അവിടെ ക്രീഡാശൈലത്തില്‍ പാര്‍വതി കാല്‍നടയായി സഞ്ചരിക്കുന്നുണ്ടെങ്കിലോ, താങ്കള്‍ ഉള്‍നീര്‍ കട്ടിയാക്കി ഉടല്‍ അടുക്കടുക്കായി മടക്കി മുന്പെ നടന്നു കൊണ്ടു പാര്‍വതിക്കു മണിമയതടങ്ങളിലേറുവാന്‍ പടവായി നിന്നു കൊടുക്കണം. അവിടെയുള്ള  പെണ്കൊടിമാര്‍ താങ്കളെ വിടുവാന്‍ ഭാവമില്ലെന്നു വന്നാല്‍, ആ ഇമ്പക്കാരികളെ ചെവിചൂളിക്കുന്ന ഇടിയൊലികള്‍ കൊണ്ടു പേടിപ്പെടുത്തി വിട്ടേക്കുക.  മാനസസരസ്സിലെ പൊന്താമരപ്പൂവുളവാക്കുന്ന നീര്‍ എടുത്തു കൊണ്ടും, വേണമെങ്കില്‍  ഐരാവതത്തിനു നെറ്റിപ്പട്ടം കെട്ടിയാലത്തെ എന്ന  സന്തോഷം നല്‍കിക്കൊണ്ടും, കല്‍പ്പവൃക്ഷത്തളിരുകളായ പൂമ്പട്ടുകളെ സ്വന്തം കാറ്റുകളാല്‍ പാറിച്ചു കൊണ്ടും, നീര്‍മുകിലെ,  ആ പര്‍വതോത്തമനായ കൈലാസത്തെ അനുഭവിച്ചു കൊള്ളുക. ഒരു കാമുകന്‍റെയെന്ന പോലെ കൈലാസത്തിന്‍റെ മടിയില്‍ ഗംഗയാകുന്ന പൂന്തുകില്‍ ഇഴഞ്ഞുകൊണ്ടിരിക്കുന്ന അളകയെ, അവിടെ താങ്കള്‍ക്കു കാണുവാന്‍ കഴിയും. കൈലാസത്തിന്‍റെ ചെരുവിന്മധ്യത്തില്‍ ഒഴുകിയിറങുന്ന ഗംഗയുടെ തീരത്തില്‍ നിര്‍മിക്കപ്പെട്ടു വിലസുന്ന അളകാനഗരിയെ ദൂരദര്‍ശനത്തില്‍ കാമുകദൃഷ്ട്യാ ചിത്രീകരിച്ചതാണിതു.

ഉത്തരമേഘം

വിരയതതവന്തം( ശ്ലാകം 1) – രക്താശ്ശ്ാകശ്ചല ( ശ്ലാകം 12)