മേഘദൂതം ഭാഗം – 4

अप्यन्यस्मिन् जलधर महाकालमासाद्य काले

स्थातव्यं ते नयनविषयं यावदभ्येति भानु:

कुर्वन् सन्ध्यावलिपडहतां शूलिन: श्लाघनीयां

आमन्ध्राणां फलमविकलं लप्स्यसे गर्ज्जितानाम्                     36

 

पादन्यासक्वणितरशनास्तत्र लीलावधूतै:

रत्नच्छायाखचितबलिभि: चामरै: क्लान्तहस्ता:

वेस्यास्त्वत्तो नखपदसुखान् प्राप्य वर्षाग्रबिन्दू

नामोक्ष्यन्ति त्वयि मधुकरश्रेणिदीर्घान कडाक्षान्                   37

 

पश्चादुच्चैर्भुजतरु वनं मण्डलेनाभिलीन

स्सान्ध्यं तेज प्रतिनवजपापुष्परक्तं दधान:

नृत्यारंभे हर पशुपतेरार्द्रनागाजिनेच्छां

शान्तोद्वेगस्तिमितनयनं दृष्टभक्तिर्भवान्या:                            38

 

गच्छन्तीनां रमणवसतिं योषितां तत्र नक्तं

रुद्धालोके नरपतिपथे सूचिभेदैस्तमोभि:

सौदामिन्या कनकनिकषस्निग्द्धया दर्शयोर्वीं

 

तोयोत्सर्ग्गस्तनितमुखरो मा च भूर्विक्लवास्ता:                     39

तां कस्याञ्जित्भवनवलभौ सुप्तपारावतायां

नीत्वा रात्रिं चिरविलसनात् खिन्नविद्युत्कलत्र:

दृष्टे सूर्ये पुनरपि भवान् वाहयेदध्वशेषं

मन्दायन्ते न खलु सुहृदामभ्यंपेतार्त्थकृत्या:                          40

 

तस्मिन्काले  नयनसलिलं योषितां खण्डितानां

शान्तिं नेयं प्रणयिभिरतो वर्त्म भानोस्त्यजाशु।

प्रालेयास्रं कमलवदनात्सोऽपि हर्तु.नलिन्याः

प्रत्यावृत्तस्त्वयि कररुधि स्यादनल्पाभ्यसूयः॥  41

 

गम्भीरायाः पयसि सरितश्चेतसीव प्रसन्ने

छायात्मापि प्रकृतिसुभगो लप्स्यसे ते प्रवेशम्।

तस्मादस्याः कुमुदविशदान्यर्हसि त्वं न धैर्या-

न्मोघीकर्तुं चटुलशफरोद्वर्तनप्रेक्षितानि ॥          42

 

तस्याःकिञ्चित्करधृतमिव प्राप्तवानीरशाखं

हृत्वा नीलं सलिलवसनं मुक्तोरोधोनितम्बम्।

प्रस्थानं ते कथमपि सखे लम्बमानस्य भावि

ज्ञातास्वादो पुलिनजघनां को विहातुं समर्थः॥       43

ആ ചണ്ഡേശ്വര ക്ഷേത്രത്തില്‍ സൂര്യന്‍ കാഴചപ്പാടില്‍ മറയും നേരം വരേക്കു താങ്കള്‍ കാത്തിരുന്നു കൊള്ളേണ്ടതാണു. അങ്ങിനെ ചെയ്താല്‍ ത്രിശൂല ധരനുള്ള സന്ധ്യാര്‍ച്ചനയില്‍, താങ്കളുടെ ഇടി നാദം കൊണ്ടുള്ള  പെരുമ്പറമേളം കൊട്ടി പൂര്‍ണ്ണമായ ഫലം നേടാം. അവിടെ കാല്‍ വെപ്പുകളില്‍ അരഞ്ഞാണ്‍ കിലുങ്ങിക്കൊണ്ടും രത്നം പതിച്ചു മിന്നുന്ന ചന്തത്തില്‍ വീശുന്ന ചാമരങ്ങളാല്‍ കൈകഴച്ചു കൊണ്ടും ഉള്ള വേശ്യമാര്‍, താങ്കളില്‍ നിന്നു നഖക്ഷതം പോലെ രസം പിടിപ്പിക്കുന്ന പുതുമഴച്ചാറലേല്‍ക്കുമ്പോള്‍, വണ്ടിന്‍ നിര പോലെ നീണ്ട കടാക്ഷങ്ങളെ താങ്കളുടെ മേല്‍ ചാര്‍ത്തി തരും. അവിടെ, പശുപതിക്കു ഈറന്‍ ആനത്തുകില്‍ വേണമെന്നുള്ള ഇച്ചയെ നിറവേറ്റിക്കൊടുക്കുക.സന്ധ്യക്കു എഴുന്നള്ളത്തു കഴിഞ്ഞാലുള്ള പശുപതിയുടെ ആനന്ദ താണ്ഡവത്തെക്കുറിച്ചാണിവിടെ പറയുന്നതു. അവിടെ രാത്രിയായാല്‍, കാമുക ഗൃഹത്തിലേക്കു പോകുന്ന പെണ്കൊടിമാര്‍ക്കു, ഉരകല്ലിലെ പൊന്നിന്‍ വരപോലെ മിനുങ്ങുന്ന മിന്നല്‍കൊടികൊണ്ടു വഴി കാണിച്ചു കൊടുക്കണം. അവിടെ താങ്കള്‍ മഴ പെയ്തു ഇടിവെട്ടി കലമ്പല്‍ കൂട്ടുകയുമരുതു. അവര്‍ അധീരകളാണു. എറെ നേരം വിലസിയതു കൊണ്ടു തളര്‍ന്നു പോയ മിന്നലാകുന്ന പത്നിയോടു കൂടിയ താങ്കള്‍, ആ രാത്രി പ്രാവുകളുറങ്ങിയ എതെങ്കിലുമൊരു വീട്ടിന്‍ മട്ടുപ്പാവില്‍ കഴിച്ചു കൂട്ടിയിട്ടു, സൂര്യനുദിച്ചു വന്നാല്‍, വീണ്ടും ബാക്കിയുള്ള വഴി താണ്ടാന്‍ നോക്കുക. സുഹൃത്തിന്‍റെ കാര്യഭാരം എറ്റെടുത്ത താങ്കള്‍ വേഗം പോകുവാന്‍ അമാന്തം കാണിക്കുകയില്ലല്ലോ. ആ സമയം പ്രണയിനികള്‍ക്കു, പിണങ്ങിയിരിക്കുന്ന പെണ്കൊടിമാരുടെ കണ്ണുനീര്‍ തുടച്ചു കൊടുക്കുവാനുള്ളതാണു. അതുകൊണ്ടു സൂര്യന്‍റെ കിരണ മാര്‍ഗത്തെ വേഗത്തില്‍ ഒഴിഞ്ഞു കൊടുക്കണം. സൂര്യനാകട്ടെ, താമരപ്പൊയ്കയുടെ തണ്ടലര്‍മുഖത്തു നിന്നു മഞ്ഞുനീരാകുന്ന കണ്ണീര്‍ അകറ്റുവാന്‍ തിരിച്ചു വന്നതായിരിക്കെ, താങ്കള്‍ കരം കൊണ്ടു തടഞ്ഞു കളഞ്ഞാല്‍, അദ്ദേഹത്തിനു വല്ലാതെ മുഷിഞ്ഞേക്കും. ഗംഭീരാനദിയുടെ തെളിഞ്ഞ മനം പോലുള്ള നീരില്‍ പ്രകൃതി സുഭഗമായ താങ്കളുടെ നിഴല്‍ വടിവു പോലും പതിഞ്ഞു പോകും.. അല്ലയൊ തോഴാ! ആറ്റുവഞ്ഞിച്ചില്ലകളണഞ്ഞിട്ടുള്ള അവളുടെ കറുത്ത നീരുടയാടയെ വലിച്ചെടുത്തിട്ടു അവിടെ നിന്നും പുറപ്പെടുക.

തവന്നിഷ്യശ്ദാ ( ശ്ലാകം -44)- ആസ്ീനാനാം ( ശ്ലാകം -54)