മേഘദൂതം ഭാഗം – 2

आपृच्छस्व प्रियसखममुं तुंगमालिंग्य शैलं

वन्दै: पुंसां रघुपतिपदैरंगितं मेघलासु

काले काले भवति यस्य सम्योगमेत्य

स्नेहव्यक्ति: चिरविरहजं मुञ्चतो  बाष्पमुष्णम्                                   12

 

मार्गं तावच्छृणु कथयत: त्वत्प्रयाणानुरूपं

सन्देशं मे तदनु जलद श्रोष्यसि श्रोत्रपेयं

खिन्न: खिन्न: शिखरिषु पदं न्यस्य गन्तासि यत्र

क्षीण: क्षीण:  परिलघुपय: श्रोतसां चोपयुज्य                        13

 

अद्रे: शृंगं वहति पवन: किं स्विदित्युन्मुखीभि:

दृष्टोत्साहश्चकितचकितं मुग्द्धसिद्धांगनाभि:

स्थानादस्मात् सरसनिचुलात् उत्पदोदङ्मुख:  खं

दिङ्नागानां पथि परिहरन् स्थूलहस्तावलेपान्                     14

 

रत्नच्छायाव्यतिकर इव प्रेक्ष्यमेतत् पुरस्तात्

वल्मीकाग्रात् प्रभवति धनु: खण्टमाखण्टलस्य

येन श्यामं वपुरतितरां कान्तिं आलप्स्यते ते

बर्हेणेव स्फुरितरुचिना गोपवेषस्य विष्णो:                           15

 

त्वय्यायत्तं क्रिषिफलमिति भ्रूविलासानभिञै

प्रीतिस्निज्धैर्जनपदवधूलोचनै: पीयमान:

सद्य: सीरोत्कषणसुरभिक्षेत्रमारूयह्य मालं

किञ्चित् पश्चाद्व्रज लघुगति: भूय एव उत्तरेण                       16

 

त्वां आसारप्रशमितवनोपप्लवं साधु मूर्ध्ना

वक्ष्यत्यध्वश्रमपरिगतं सानुमानाम्रकूट:

न क्षुद्रोपि प्रथमसुकृतापेक्षया सम्श्रयाय

प्राप्ते मित्रे भवति विमुख: किम्पुनर्यस्तथोच्चै:                         17

 

अध्वक्लान्तं प्रतिमुखगतं सानुमाम्श्चित्रकूट:

तुंगेन त्वां जलद शिरसा वक्ष्यति श्लाघमान:

आसारेण त्वमपि शमयेस्तस्य नैदाघमग्निं

सद्भावार्द्र: फलति नचिरेणोपकारो महत्सु                            18

 

छन्नोपान्त: परिणतफलद्योतिभि: काननाम्रै:

त्वय्यारूढे शिखरमचल: स्निग्धवेणीसवर्णे

नूनं यास्यत्यमरमिथुनप्रेक्षणीयामवस्थां

मद्ध्ये श्याम: स्तन इव भुवश्शेषविस्तारपाण्टु:                     19

 

स्थित्वा तस्मिन्वनचरवधूभुक्तकुंज्जे मुहूर्त्तं

तोयोत्सर्गात् द्रुततरगति: तत्परं वर्त्म तीर्ण्ण:

रेवां द्रक्ष्यस्युपलविषमे विन्ध्यपादे विशीर्णां

भक्तिछेदैरिव विरचितां भूतिमंगे गजस्य                              20

 

तस्यास्तिक्तैर्वनगज मदैर्वासितं वान्तवृष्टि:

जम्बूकुञ्चप्रतिहतरयं तोयमादाय गच्छे:

अन्तस्सारं घन तुलयितुं नानिलश्शक्ष्यति त्वां

 

रिक्तस्सर्वो भवति हि लघु: पूर्ण्णतागौरवाय                          21

नीपं दृष्त्वा हरितकशिपं केसरैरर्द्धरूढै:

आविर्भूतप्रथममुकुला: कन्दलीश्चानुकच्छं

दग्धारण्येष्वधिकसुरभिं गन्धमाघ्राय चोर्व्या  :

 

सारंगास्ते जललवमुचस्सूचयिष्यन्ति मार्गम्                         22

अम्भोबिन्दुग्रहणरभसांश्चातकान् वीक्षमाणा:

श्रेणीभूता: परिगणनया निर्द्दिशन्तो बलाका:

त्वामासाद्य स्तनितसमये मानयिष्यन्ति सिद्धा:

 

सोत्कम्पानिप्रियसहचरीसंभ्रमालिंगितानि                            23

उत्पश्यामि द्रुतमपि सखे मत्प्रियार्त्थं यियासो:

कालक्षेपं ककुभसुरभौ पर्वते पर्वते ते

शुक्लापांगैस्सजलनयनै: स्वागतीकृत्य केका:

प्रत्युद्यात: कथमपि भवान् गंतुमाशु व्यवस्येत्                       24

 

മനുഷ്യരെല്ലാം വണങ്ങേണ്ടുന്ന രഘൂദ്വഹന്‍റെ കാല്‍പാടുകല്‍ ഈ കൈലാസത്തിന്‍റെ താഴ്വരകളില്‍ പതിഞ്ഞിട്ടുള്ളതാണല്ലോ. താങ്കളുടെ പ്രിയ സുഹൃത്തായ അദ്ദേഹത്തെ ഇപ്പോള്‍ കെട്ടിപ്പുണര്‍ന്നു വിടവാങ്ങിക്കോളൂ. ഈ ഗിരിയാകട്ടെ,  വര്‍ഷാരംഭങ്ങളില്‍ വിരഹബാഷ്പ്പം പൊഴിച്ചു തന്‍റെ സ്നേഹം വ്യക്തമാക്കാറുണ്ടല്ലൊ. ആറ്റുവഞ്ഞികള്‍ കുളിര്‍ത്തു നിന്ന ഈ സ്ഥലത്തു  നിന്നും അങ്ങു പെട്ടെന്നു തന്നെ പോകേണ്ടതാണു.  താങ്കളെ ആകാശത്തു കാണുമ്പോള്‍, കുന്നിന്‍ കൊടുമുടി കാറ്റത്തു അടര്‍ന്നു പറക്കുകയാണോ എന്നു മുഖമുയര്‍ത്തി ഉത്സാഹത്തോടെ നോക്കുന്ന സിദ്ധാംഗനമാരെയും, വഴിക്കു ദിഗ്ഗജങ്ങളേയും ഒഴിഞ്ഞുവച്ചു കൊണ്ടു, വടക്കോട്ടായി പൊയ്ക്കൊള്‍ക. ഇതാ, മുന്‍ വശത്തു പുറ്റിനോടു ഉപമിക്കാവുന്ന താങ്കളുടെ മുനമ്പില്‍ നിന്നു പലതരം രത്നങ്ങളുടെ ശോഭകള്‍ ഇട ചേര്‍ന്നതു പോലെ ഒരു മഴവില്‍ത്തുണ്ടു ഉണ്ടായി വരുന്നു. അതിനെക്കൊണ്ടു താങ്കളുടെ കറുത്ത ഉടല്‍, ഒളിമിന്നുന്ന മയില്‍പ്പീലി കൊണ്ടു ഗോപവടിവാണ്ട വിഷ്ണുവിന്‍റെ ഉടലെന്ന പോലെ അതിസുന്ദരമായ കാന്തി കൈക്കൊള്ളും. വടക്കോട്ടു പോകുമ്പോള്‍, ഇവിടുത്തെ കൃഷി വിളവു മേഘത്തിന്‍റെ വരുതിയിലാണല്ലോ എന്നു വച്ചു അങ്ങയെ നോക്കി നടന്നു നീങ്ങുന്ന, പുരികക്കളി അറിയാത്ത നാടന്‍ പെണ്‍കൊടിമാരെ കാണാം , പിന്നീടു, മണ്ണിന്‍റെ മണമേന്തുന്ന പള്ളിയാലുകള്‍ കടന്നിട്ടു, തെല്ലു പടിഞ്ഞാട്ടു പോയി വീണ്ടും വടക്കോട്ടു പോവുക. അവിടെ, പേമഴ ചൊരിഞ്ഞു കാട്ടിന്‍റെ കെടുതീ തീര്‍ത്തു കൊണ്ടും, ക്ഷീണിച്ചും ചെല്ലുന്ന താങ്കളെ  ആമ്രകൂടമെന്ന മാന്തോപ്പുകള്‍ നിറഞ്ഞ പര്‍വതം തലയിലേറ്റിക്കൊള്ളും. തനിക്കു ഉപകാരം ചെയ്തിട്ടുള്ള മിത്രത്തെ ആരും മറക്കാറില്ലല്ലോ. അപ്പോള്‍ പിന്നെ അങ്ങ്  സഹായിച്ചിട്ടുള്ള, ഉയര്‍ന്നവനായ ഈ ഗിരി അങ്ങയെ പരിചരിക്കും എന്നതില്‍ സംശയമില്ലല്ലോ. അതിനുമപ്പുറമുള്ള വഴി പിന്നിട്ടാല്‍, പാറകളെക്കൊണ്ടു നിരപ്പറ്റ, വിന്ധ്യപ്രദേശങ്ങളില്‍ ചിതറിയൊഴുകുന്ന നര്‍മദാ നദിയെ, ആനയുടെ മേല്‍ വരച്ചിട്ട ഭസ്മക്കുറിയെന്ന പോലെ താങ്കള്‍ക്കു കാണാം. അവിടെ പെയ്തു തോര്‍ന്ന താങ്കള്‍, കാട്ടാനയുടെ കടുത്ത മദനീര്‍ കലര്‍ന്നു മണം തിരണ്ടതും ഞാവല്‍ത്തോപ്പുകളില്‍ കെട്ടിനില്‍ക്കുന്നതുമായ നര്‍മദയിലെ വെള്ളമെടുത്തിട്ടു വേണം പോകുവാന്‍. അല്ലയോ  മേഘമേ !അങ്ങിനെ ഉള്‍ക്കനമിയന്ന താങ്കളെ പൊക്കിയിഴക്കുവാന്‍ കാറ്റിനു കഴിവില്ലാതെയാകും. എന്തെന്നാല്‍,  “പൊള്ളയായതെന്തും ലഘുവായിരിക്കും; പൂര്‍ണതയിലാണല്ലൊ ഗൌരവമിരിക്കുന്നതു”. അവിടെ നിന്നും താങ്കള്‍ക്കുള്ള വഴി, തീ വെന്ത കാടുകളില്‍ പരിമളമേറിയ മണ്ണിന്‍റെ മണം പാറ്റിക്കൊണ്ടു പോവുന്ന മാനുകള്‍ സൂചിപ്പിക്കും. അവയാകട്ടെ, ഒട്ടൊട്ടു അല്ലി കിളിര്‍ന്നതു കൊണ്ടു പച്ചപ്പും തവിട്ടു നിറവും കലര്‍ന്ന കടമ്പിന്‍ പൂക്കളെയും, ചതുപ്പുകള്‍ തോറും ആദ്യമായി കൂമ്പി വന്ന കൂണുകളെയും കടിച്ചു കൊണ്ടു  നടക്കുന്നവയാണു.

നീരുറന്ന മിഴികളുമായി മയിലുകള്‍ കേകളാല്‍ സ്വാഗതമോതി എതിരെ നില്‍ക്കുമ്പോള്‍  പെട്ടെന്നു അവിടം കടന്നുപൊകുവാന്‍ താങ്കള്‍ക്കു തോന്നുകയില്ല. എങ്കിലും, അല്ലയോ തോഴാ, എന്‍റെ ഇഷ്ട്ടം സാധിപ്പാനായി വേഗത്തില്‍ പോകുവാന്‍ ആഗ്രഹിച്ചാലും.

പാണ്ഡതാശ്യാപവന(ശ്ലാകം25)-ഭര്‍ത്ത കണ്ഠച്ചവിരിതി (ശ്ലാകം -35)