മേഘദൂതം ഭാഗം – 10

अंगेनांगं सुतनु तनुना गाढतप्तेन तप्तं

सास्रेणाश्रुद्रुतमविरतोत्कण्ठमुत्कण्ठितेन

दीर्घोछ्वासं समधिकतरोछ्वासिना दूरवर्त्ती

सङ्कल्प्पैस्ते विशति विधिनावैरिणा रुद्धमार्ग:                      101

 

शब्दाख्येयं यदपि किल ते य: सखीनां पुरस्तात्

कर्ण्णे लोल: कथयितुमभूदाननस्पर्शलोभात्

सोतिक्रान्त: श्रवणविषयं लोचनाभ्यामदृश्य

स्त्वामुत्कण्ठाविरचितपदं मन्मुखेनेदमाह                             102

 

श्यामास्वंगं चकितहरिणीप्रेक्षणे दृष्टिपातं

गण्डछायां शशिनि शिखिनां बर्हभारेषु केशान्

उत्पश्यामि प्रतनुषु नदीवीचिषु भ्रूविलासान्

हन्तैकस्तं क्वचिदपि न ते चण्डि सादृश्यमस्ति                        103

 

त्वमालिख्य प्रणयकुपितां धातुरागैश्शिलाया

मात्मानं ते चरणपतितं यावदिछामि कर्त्तुं

अस्रैस्तावन्मुहुरुपचितैर्दृष्टिरालुप्यते मे

क्रूरस्तस्मिन्नपि न सहते संगमं नौ कृतान्त:                            104

 

धारासिक्तस्थलसुरभिणस्त्वन्मुखस्यास्य बाले

दूरीभूतं प्रतनुमपि मां पञ्चबाण: क्षिणोति

धर्मान्तेस्मिन् विगणय कथं वासराणि व्रजेयु:

दिक्संसक्तप्रविततघनव्यस्तसूर्यातपानि                                105

 

मामाकाशप्रणिहितभुजं निर्द्दयाश्लेषहेतो:

लब्धायास्ते कथमपि मया स्वप्रसन्दर्शनेषु

पश्यन्तीनां न खलु बहुशो न स्थलीदेवतानां

मुक्तास्थूलास्तरुकिशलयेष्वश्रुलेशा: पतन्ति                          106

 

भित्वा सद्य: किसलयपुटान् देवतारुद्रुमाणां

ये तत्क्षीरस्रुतिसुरभयो दक्षिणेन प्रवृत्ता:

आलिंगन्ते गुणवति मया ते तुषारार्द्रिवाता:

पूर्व्वं स्पृष्टं यदि किल भवेदंगमेभिस्तवेति                             107

 

संक्षिप्येत क्षणमिव कथं दीर्खयामा त्रियामा

सर्वावस्थास्वहरपि कथं मन्दमन्दातपं स्यात्

इत्थं चेतश्चटुलनयने दुर्ल्लभप्रार्थनं मे

गाढोष्णाभि: कृतमशरणं त्वद्वियगव्यथाभि:                          108

 

नन्वात्मानं बहु विगणयन्नात्मना नावलम्बे

तत् कल्याणि त्वमपि नितरां म गम: कातरत्वं

कस्यात्यन्तं सुखमुपगतं दु:खमेकान्ततो वा

नीचैर्ग्गचत्युपरि च दशा चक्रनेमिक्रमेण                               109

 

शापान्ते मे भुजगशयनादुत्थिते शार्ङ्गपाणौ

मासानेतान्  गमय चतुरो  लोचने मीलयित्वा

पश्चादावां विरहगुणितां तं तमात्माभिलाषं

निर्व्वेक्ष्याव: परिणतशरच्चन्द्रिकासु क्षपासु                            110

 

भूयश्चापि त्वमसि शयने कण्ठलग्ना पुरा मे

निद्रांगत्वा किमपि रुदति सत्वरं विप्रबुद्धा

सान्तर्हासं कथितमसकृत् पृच्छतस्य त्वया मे

दृष्ट: स्वप्ने कितव रमयन्  कामपि त्वं मयेति                          111

 

एतस्मान्मां कुशलिनमभिञ्जानदानाद्विदिता

मा कौलीनादसितनयने मय्यविश्वासिनी भू:

स्नेहानाहु: किमपि विरहव्यापदस्ते ह्यभोग्या

दृष्टे वस्तुन्युपचितरसा: प्रेमराशीभवन्ति                               112

 

किञ्चित् सौम्य व्यवसितमिदं बन्धुकृत्यं त्वया मे

प्रत्यादेशान्नखलु भवतो धीरतां तर्क्कयामि

निश्शब्दोहि प्रदिशसि जलं याचितश्चातकेभ्य:

प्रत्युक्तं तु प्रणयिषु सतामीप्सितार्थक्रियैव                             113

 

आश्वासैनां प्रथमविरहादुग्रशोकां सखीं मे

शैलादस्मात् त्रिनयनवृक्षोत्खातकूटान्निवृत्त:

साभिज्ञानप्रहितकुशलै: तद्वचोभिर्ममापि

प्रात: कुन्दप्रसवशिथिलं जीवितं धारयेथा:                            114

 

एतत्कृत्वा प्रियमनुचितप्रार्थनावर्त्तिनो मे

सौहार्द्राद्वा विधुर इति वा मय्यनुक्रोशबुद्ध्या

इष्टान्देशाज्जलद विचर प्रावृषा संभृतश्री

र्मा भूदेवं क्षणमपि च ते विद्युता विप्रयोग:                            115

 

श्रुत्वा वर्त्तां जलदकथितां तांधनेशोपि सद्य:

शापस्यान्तं सदयहृदय: संविधायास्तकोप:

संयोज्यैतो विगलितशुचौ दम्पती हृष्टचित्तौ

भोगानिष्टानविरतसुखं भोजयामास शश्वत्                           116

‘ നിന്‍റെ ഉടലിനെ ഞാവല്‍ വള്ളികളിലും, നോട്ടത്തെ പേടിച്ച പേടമാന്‍ മിഴിയിലും, കപോല കാന്തിയെ ചന്ദ്രനിലും, പുരികക്കളികളെ ആറ്റിലെ ചിറ്റോളങ്ങളിലും ഞാന്‍ ഉത്പ്രേക്ഷിച്ചെങ്കിലും അവയില്‍ നിന്‍റെ സാദൃശ്യം ഒത്തു ചേര്‍ന്നു കണ്ടില്ല. പാറപ്പുറത്തു ധാതുച്ചായങള്‍ കൊണ്ടു നിന്നെ പ്രണയകുപിതയായി എഴുതിയിട്ടു എന്നെ നിന്‍റെ കാല്‍ക്കല്‍ വീണ നിലയില്‍ എഴുതാന്‍ വിചാരിക്കുമ്പൊഴേക്കു ഊറിയൂറി വരുന്ന കണ്ണുനീരുകളെ കൊണ്ടു എന്‍റെ കാഴ്ച്ച മൂടിപ്പൊകുന്നു. ക്രൂരനായ വിധി അവിടെയും നാം ഒത്തു ചേരുന്നതു പൊറുക്കുന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന സ്വപ്നകാഴ്ച്ചകളില്‍ എന്‍റെ കൈയ്യില്‍ക്കിട്ടിയ നിന്നെ ഇറുകെപ്പുല്‍കുവാന്‍ വേണ്ടി ആകാശത്തിലെക്കു കയ്യും നീട്ടി കിടക്കുന്ന എന്നെ നോക്കിക്കാണുന്ന വനദേവതമാരുടെ, മുത്തുമണിയോളം പോന്ന കണ്ണുനീര്‍ത്തുള്ളികള്‍ തെരു തെരെ വൃക്ഷങ്ങളുടെ തളിരുകളില്‍ ഇറ്റുവീഴാതിരിക്കുന്നില്ല. ദേവദാരു വൃക്ഷങ്ങളുടെ തളിര്‍കൂമ്പുകളെ വിടര്‍ത്തി, ആ മരങ്ങളുടെ ചാറൊലിപ്പു കൊണ്ടു പരിമളം പൂണ്ടു തെക്കൊട്ടു വീശി വരുന്ന ഹിമാലയക്കാറ്റുകളെ , ഇവ നിന്‍റെ ശരീരത്തെ നേരത്തെ സ്പര്‍ശിച്ചിട്ടുണ്ടെങ്കിലോ എന്നാശിച്ചു ഞാന്‍ ആലിംഗനം ചെയ്യാറുണ്ടു. ഹെ കല്യാണി ! നീ അധീരത കൊള്ളരുതു. ആര്‍ക്കാണു അങ്ങോളം സുഖമോ നീങ്ങാത്ത ദു:ഖമോ വന്നിട്ടുള്ളതു. ജീവിതം ചക്രച്ചുറ്റു തിരിയും പൊലെ താഴ്ന്നും ഉയര്‍ന്നും നീങ്ങിക്കൊണ്ടിരിക്കുകയാണു.  ശ്രീ മഹാവിഷ്ണു യൊഗനിദ്ര തീര്‍ന്നെഴുന്നേറ്റാല്‍ എന്‍റെ ശാപത്തിന്നറുതിയായി. അത്രയും മാസം നീ കണ്ണും ചിമ്മി കഴിച്ചു കൂട്ടുക. പിന്നീടു നമുക്കു, വിരഹം മൂലം പെരുകിയ താന്താങ്കളുടെ അഭിലാഷങ്ങളെ ശരത്കാലത്തിലെ മുഴു നിലാവുള്ള രാത്രികളില്‍ ആവോളം അനുഭവിച്ചു തീര്‍ക്കാം. അല്ലയോ മേഘമേ ! താങ്കള്‍ എനിക്കു വെണ്ടി ഈ ബന്ധു കൃത്യം എറ്റെടുക്കില്ലേ?  എന്‍റെ ഈ അപേക്ഷ നിറവേറ്റിയതിനു ശേഷം, താങ്കള്‍ ഇഷ്ട്മുള്ള ഇടത്തൊക്കെ സഞ്ചരിച്ചു കൊള്ളുക. എന്നെ പോലെ താങ്കള്‍ക്കു ക്ഷണനേരം പോലും മിന്നല്‍കൊടിയൊടു വേര്‍പെടാന്‍ ഇടവരാതിരിക്കുകയും ചെയ്യട്ടെ.

അങ്ങിനെ ആ യക്ഷന്‍, ആ മേഘത്തില്‍ നിന്നു ഒരു മറുപടിയും പ്രതീക്ഷിക്കാതെ തന്നെ കൃതാര്‍ത്ഥനായി.

പ്രപഞ്ചത്തില്‍ വിരഹമെന്നതു മനുഷ്യനു മാത്രമല്ല എല്ലാ പ്രാണികള്‍ക്കും ഉള്ളതാണല്ലോ. നദികളും കുന്നുകളും അരയന്നങ്ങളും മഴയും ഈ കാവ്യത്തില്‍ പ്രണയതിന്‍റെ പ്രതിരൂപങ്ങളാണു. കാലദേശങ്ങള്‍ക്കുമപ്പുറത്തു പ്രണയ വിരഹിയായ ഓരോ മനസ്സിന്‍റെയും വിഹ്വലതകളായി മേഘം ഇന്നും നിലനില്‍ക്കുന്നു.