Audio
शापेनास्तं गमितमहिमा वर्षभोग्येन भर्तु:
यक्षश्चक्रे जनकतनयास्नानपुण्योदकेषु
स्निग्द्धच्छयातरुषु वसतिं रामगिर्याश्रमेषु 1
तस्मिन्नद्रौ कतिचिदबलाविप्रयुक्त: स कामी
नीत्वा मासान् कनकवलयभ्रंशरिक्तप्रकोष्ठ:
आषाढस्य प्रथमदिवसे मेघमाश्लिष्टसानुं
वप्रक्रीडापरिणतजगजप्रेक्षणीयं ददर्श् 2
तस्य स्थित्वा कथमपि पुर: केतकाधानहेतो:
अन्तर्बाष्प: चिरमनुचरो राजराजस्य दध्यौ
मेघालोके भवति सुखिनोपि अन्यथावृत्ति चेत:
कण्ठाश्लेषप्रणयिनि जने किं पुनर्दूरसम्स्थे 3
प्रत्यासन्ने नभसि दयिताजीवितालंबनार्त्थी
जीमूतेन स्वकुशलमयीं हारयिष्यन् प्रवृत्तीं
स प्रत्यग्रै: कुटजकुसुमै: कल्पितार्घाय तस्मै
प्रीत: प्रीतिप्रमुखवचनं स्वागतं व्याजहार 4
धूमज्योति: सलिलमरुतां सन्निपात: क्व मेघ:
सन्देशार्त्थ: क्व पटुकरणै: प्राणिभि: प्रापणीया:
इत्यौत्सुक्यादपरिगणयन् गुह्यकस्तं ययाचे
कामार्त्ता हि प्रकृतिकृपणाश्चेतनाचेतनेषु 5
जातं वंशे भुवनविदिते पुष्करावर्तकानां
जानामि त्वां प्रकृतिपुरुषं कामरूपं मघोन:
तेनार्त्थित्वं त्वयि विधिवशात् दूरबन्धुर्गतोहं
याच्ञा मोघा वरमधिगुणे नाधमे लब्धकामा 6
सन्तप्तानां त्वमसि शरणं तत् पयोद प्रियाया:
सन्देशं मे हर धनपतिक्रोधविश्लेषितस्य
गन्तव्या ते वसतिरलका नाम यक्षेश्वराणां
बाह्योद्यानस्थित हरशिर: चन्द्रिकाधौतहर्म्म्या 7
त्वामारूढं पवनपदवीं उद्गृहीतालकान्ता:
प्रेक्षिष्यन्ते पथिकवनिता: प्रत्ययादाश्वसन्त्य:
कस्मन्नंदधे विरहविधुरां त्वय्युपेक्षेत जायां
नस्याद् अन्योपि अहमिव जनो य: पराधीनवृत्ति: 8
मन्दं मन्दं नुदति पवनश्चानुकूलो यथा त्वां
वामश्चायं नदति मधुरं चातकस्ते सगन्ध:
गर्भाधानक्षमपरिचयान्नूनमाबद्धमालां
सेविष्यन्ते नयनसुभगं खे भवन्तं वलाका: 9
तां चावश्यं दिवसगणनातत्परां एकपत्नीं
अव्यापन्नां अविहतगति: द्रक्ष्यसि भ्रातृजायां
आशाबन्ध: कुसुमसदृशं प्रायशोह्यङ्कनानां
सद्य:पाति प्रणयि हृदयं विप्रयोगे रुणद्धि 10
कर्त्तुं यच्च प्रभवति महीं उच्छिलीन्ध्रामवन्ध्यां
तत् श्रुत्वा ते श्रवणसुभगं गर्ज्जितं मानसोत्का:
आकैलासात् बिसकिसलयच्छेद पाथेयवन्त:
सम्पत्स्यन्ते नभसि भवतो राजहम्सा: सहाया: 11
ദിവ്യലോകമായ കൈലാസതടത്തിലുള്ള അളകാനഗരിയിലെ നിവാസികളാണു യക്ഷന്മാര്‍. അവരുടെ രാജാവു നിധിനാഥനായ വൈശ്രവണനുമാണു. അദ്ദേഹത്തിന്‍റെ കീഴാളനായ ഒരു യക്ഷന്‍ ഒരിക്കല്‍ തന്‍റെ ജോലിയില്‍ എന്തോ പിഴവു വരുത്തിക്കളഞ്ഞു. ഒരു കൊല്ലത്തേക്കു കാന്തയുമായി പിരിഞ്ഞിരിക്കണം എന്നതായിരുന്നു സ്വാമിയുടെ ശാപം. പ്രിയാവിരഹിതനായ ആ യക്ഷന്‍, ഭാരതത്തില്‍ തെക്കോട്ടു മാറി, ജനകാത്മജയുടെ നീരാട്ടത്താല്‍ പാവനമായിട്ടുള്ള ജലാശയങ്ങളോടും, തണല്‍ മരങ്ങളോടും കൂടിയ രാമഗിരിയിലെ ആശ്രമസഥാനങ്ങളില്‍ പാര്‍ത്തുവന്നു. പ്രിയാവിരഹം കൊണ്ടു കേവലം ചടച്ചു പൊയ ആ യക്ഷന്‍റെ കൈത്തണ്ട, പൊന്‍ വള ഊര്‍ന്നു പൊയി, ശൂന്യമായിത്തീര്‍ന്നു. അങ്ങനെയിരിക്കേ, ആഷാഢ മാസത്തില്‍, ആദ്യ ദിവസങ്ങളിലൊന്നില്‍, ആ യക്ഷന്‍ ഒരു കാര്‍മേഘത്തെ കണ്ടെത്തി. കാര്‍മേഘമാകട്ടെ കൊമ്പു കുത്തി നില്‍ക്കുന്ന ആനയുടെ ചന്തത്തിനോടു ഉപമിക്കാവുന്നതായിരുന്നു.. അതിന്‍റെ മുന്പില്‍ ചെന്നു നിന്നിട്ടു, ഉള്ളില്‍ കണ്ണുനീര്‍ വര്‍ഷിച്ചു കൊണ്ടു അദ്ദേഹം ഏറെ നേരം നിനവിലാണ്ടു. എത്ര സുഖിച്ചിരിക്കുന്നവനും മേഘത്തെ കാണുന്ന മാത്രയില്‍ പ്രിയതമയെ മനസ്സില്‍ ഓര്‍ക്കും. വിരഹിയായ യക്ഷന്‍റെ കാര്യം പറയുവാനുണ്ടോ. മേഘം മുഖേന തന്‍റെ കുശല വൃത്താന്തം എത്തിക്കാമെന്നു യക്ഷന്‍ കരുതി. അതിനുവേണ്ടി യക്ഷന്‍ മേഘത്തെ സ്വാഗതം ചെയ്തു. പുകയും ചൂടും വെള്ളവും കാറ്റും കൂടിച്ചേര്‍ന്ന അചേതനമായ വസ്തുവാണു മേഘം. ഇങ്ങനെ അചേതനമായ മേഘത്തിനു, ഇന്ദ്രിയക്കഴിവുകളുള്ള പ്രാണികളാല്‍ മാത്രം കൊണ്ടെത്തിക്കാവുന്ന ഒരു സന്ദേശം ആര്‍ക്കെങ്കിലും എത്തിക്കുക സാധ്യമാണോ?എന്നു നമുക്കു സംശയം തോന്നാം. എന്നാല്‍, കാമികളും വിരഹികളും ചേതനങ്ങളോടും അചേതനങ്ങളോടും ഒരുപോലെ ആശയം കൈമാറുക പതിവാണല്ലോ എന്നു കവി ന്യായീകരിക്കുന്നു . യക്ഷന്‍ മേഘത്തോടു ഇപ്രകാരം പറയുന്നു. “താങ്കള്‍ ലോകവിഖ്യാതമായ പുഷ്കലാവര്‍ത്തകന്മാരുടെ വംശത്തില്‍ പിറന്നവനും, ഇന്ദ്രന്‍റെ കാമരൂപനായ പ്രതി പുരുഷനുമാണെന്നു എനിക്കറിയാം. അതുകൊണ്ടാണു, വിധിവശാല്‍ ഉറ്റവരില്‍ നിന്നകന്ന ഞാന്‍ താങ്കളുടെ അടുക്കല്‍ ഒരപേക്ഷയുമായി വന്നതു. ഗുണമുള്ളവരോടേ യാചന നടത്താവൂ. ആ യാചന വിഫലമായാലും സാരമില്ല. എന്നാല്‍, ലഭ്യമാണെങ്കില്‍ പോലും, ഒരു കാരണവശാലും അധമനോടു യാചിക്കരുതു എന്നാണല്ലോ. താങ്കള്‍ സന്തപ്തന്മാര്‍ക്കു എപ്പോഴും ശരണമായിട്ടുള്ളവനുമാണല്ലോ. അതുകൊണ്ടു വൈശ്രവണകോപത്താല്‍ പിരിഞ്ഞിരിക്കുന്ന എന്‍റെ പ്രിയതമക്കുള്ള സന്ദേശം അങ്ങു കൊണ്ടെത്തിക്കുമാറാകണം. അളക എന്നു പേരായി, മഹേശ്വരന്‍റെ മുടിപ്പൂനിലാവില്‍ ആറാടിനില്‍ക്കുന്ന മാളികകളോടു കൂടിയ യക്ഷപ്രഭുക്കളുടെ നാട്ടിലേക്കാണു താങ്കള്‍ ചെല്ലേണ്ടത്.വായുമാര്‍ഗ്ഗത്തിലേറിയ താങ്കളെ, വിരഹിണികളായ സ്ത്രീകള്‍, ഭര്‍തൃ സമാഗമം ഉടന്‍ വരുമല്ലോ എന്ന് ആശ്വാസം കൊണ്ടു, കുറുനിരത്തുമ്പുകള്‍ മാടിപ്പൊക്കി ഉറ്റു നോക്കും. താങ്കള്‍ കാര്‍മേഘമായി എത്തിയാല്‍ പിന്നെ ആരെങ്കിലും വിരഹം കൊണ്ടു വലയുന്ന പത്നിയെ കൈയൊഴിയുമോ? അവിടെ കാറ്റ് അനുകൂലമായി വീശി താങ്കളെ സന്തോഷിപ്പിക്കും. അതു പോലെ, താങ്കളുടെ ബന്ധുവായ ചാതകം ഇടതുവശത്തിരുന്നു മധുരമായി കൂവുകയും ചെയ്യും. വാനില്‍ കണ്ണിനിമ്പം നല്‍കുന്ന വെള്ളില്‍പ്പിടകള്‍ നിരനിരയായ് വന്നു, ഗര്‍ഭാധാനത്തിനുതകുന്ന ഇടപെടലിനു വേണ്ടി താങ്കളെ പരിചരിക്കും എന്നതു തീര്‍ച്ചയാണു. ഭൂമിയെ കൂണുകള്‍ മുളപ്പിച്ചു ഫലവതിയാക്കാന്‍ പോന്നതും ചെവികള്‍ക്കിമ്പം നല്‍കുന്നതുമാണല്ലോ താങ്കളുടെ ഇടിയൊലികള്‍.
അതു കേട്ടിട്ടു, മാനസത്തിലേക്കു വെമ്പി, ഇളം താമരവളയ്ത്തുണ്ടുകളെ പാഥേയമായെടുത്തു പുറപ്പെട്ട രാജഹംസങള്‍, ആകാശത്തു കൈലാസത്തോളം താങ്കള്‍ക്കു കൂട്ടുകാരായി വരികയും ചെയ്യും.