മേഘദൂതം ഭാഗം – 9

पादानिन्दोरमृतशिशिरान् जालमार्ग्गप्रविष्टान्

पूर्व्वप्रीत्या गतमभिमुखं सन्निवृत्तं तथैव

चक्षु: खेदात् सलिलगुरुभि: पक्ष्मभिछादयन्तीं

साभ्रेह्नीव स्थलकमलिनीं न प्रबुद्धां न सुप्ताम्                       91

 

सा सन्यस्ताभरणमबला कोमलं धारयन्तीं

शय्योत्संगे निहितमसकृद्दु:खदु:खेन गात्रं

त्वामप्यश्रुं जललवमयं मोचयिष्यत्यवश्यं

प्राय: सर्व्वोभवति करुणावृत्तिरार्द्रान्तरात्मा                         92

 

जाने सख्यास्तव मयि मनस्संभृतस्नेहमस्मात्

इत्थं भूतां प्रथमविरहे तामहं तर्क्कयामि

वाचालं मां न खलु सुभगं मन्यभाव: करोति

प्रत्यक्षं ते निखिलमचिरात् भ्रातरुक्तं मया यत्                       93

 

रुद्धापाङ्गप्रसरमलकैरञ्जनस्नेहशून्यं

प्रत्यादेशादपि च मधुनो विस्मृतभूविलासं

त्वय्यासन्ने नयनमुपरि स्पन्दि शङ्के मृगाक्ष्या

मीनक्षोभाकुलकुवलयश्रीतुलामेष्यतीति                               94

 

वामश्चास्या: कररुहपदैर्मुच्यमानो मदीयै

र्मुक्ताजालं चिरविरचितं त्याजितो दैवहत्या

सम्भोगान्ते मम समुचितो हस्तसंवाहनानां

यास्यत्यूरु: कनककदलीस्तंभगौरश्चलत्वम्                           95

 

तस्मिन्  काले जलद यदि सा लब्धनिद्रासुखा स्यात्

तत्रासीन: स्तनितविमुखो याममात्रं सहेथा:

मा भूतस्या: प्रणयिनि मयि स्वप्नलब्धे कथञ्जित्

सद्य: कण्ठच्युतभुजलताग्रन्थि गाढोपगूढम्                           96

 

तामुत्थाप्य स्वजलकणिकाशीतलेनानिलेन

प्रत्याश्वस्तां समभिनवैर्ज्जालकैर्म्मालतीनां

विद्युत्कम्बस्तिमितनयनां त्वत्सनाथे गवाक्षे

वक्तुं धीरस्तनितवचनैर्मानिनीं प्रक्रमेथा:                               97

 

भर्त्तुर्मित्रं प्रियमविधवे विद्धि मामंबुवाहं

तत्सन्देशात्मनसि निहितादागतं त्वत्समीपं

यो वृन्दानि त्वरयति पथि श्राम्यतां प्रोषितानां

मन्द्रस्निग्धैर्ध्वनिभिरबलावेणिमोक्षोत्सुकानि                         98

 

इत्याख्याते पवनतनयं मैथिलीवोन्मुखी सा

त्वामुत्कठोछ्वसितहृदया वीक्ष्य सम्भाव्य चैवं

श्रोष्यत्यस्मात् परमवहिता सौम्य सीमन्तिनीनां

कान्तोपान्तात् सुहृदुपगम: सम्गमात् किञ्जिदून:                    99

 

तामायुष्मन् मम च वचनादात्मनश्चोपकर्त्तुं

ब्रूया एवं तव सहचरो रामगिर्याश्रमस्थ:

अव्यापन्न: कुशलमबले पृछति त्वां वियुक्तां

भूतानां हि क्षयिषु करणेष्वाद्यमाश्वास्यमेतत्                        100

 

അമൃത ശീതളമായി ജനല്‍ വഴിക്കു വന്ന ചന്ദ്രകിരണങ്ങളുടെ നേര്‍ക്കു, കാര്‍മൂടിയ ദിവസത്തില്‍ നീലത്താമരയെന്ന പൊലെ ഉണര്‍ന്നിട്ടും ഉറങ്ങിയിട്ടും  അല്ലാതിരിക്കുന്ന, താങ്കളുടെ തോഴിയുടെ മനസ്സ് സ്നേഹം നിറഞ്ഞതാണെന്നു എനിക്കറിയാം, അതുകൊണ്ടാണു അവള്‍ ഈ ആദ്യ വിരഹത്തില്‍ ഇങ്ങനെയായിരിക്കുമെന്നു ഞാന്‍ ഊഹിക്കുന്നതു. അല്ലാതെ സുഭഗമാനിത്വം എന്നെ വാചാലനാക്കുകയല്ല. സഹോദര ! ഞാനിപ്പറഞ്ഞതെല്ലാം താമസിയാതെ താങ്കള്‍ക്കു നേരിട്ടു കാണാമല്ലോ.

പ്രിയതമനായ എന്നെ വല്ലപാടും സ്വപ്നത്തില്‍ കണ്ടുകിട്ടിയിരിക്കെ, കഴുത്തില്‍ കെട്ടിപിടിച്ചുള്ള അവളുടെ ഗാഢാലിംഗനം പെട്ടെന്നു അഴിഞ്ഞു പോകാനിടയാകരുതു. അതുകൊണ്ടു, നീര്‍മുകിലേ, ആ സമയത്തു അവള്‍ നിദ്രാസുഖം നേടി കിടക്കയാണെങ്കില്‍ താങ്കള്‍ അവളുടെ അടുത്തു ഇടിയൊച്ച ഉണ്ടാകാതെ ഒരു യാമനേരം ക്ഷമിച്ചിരിക്കണം.  അവളെ സ്വന്തം നീര്‍ത്തുള്ളികള്‍ കൊണ്ടു കുളിര്‍ത്ത തെന്നലിനാല്‍ എഴുന്നേല്‍പ്പിച്ചിട്ടു, ആ മാനിനിയോടു, താങ്കള്‍ മിന്നല്‍ ഉള്ളിലൊതുക്കി ഇടിമൊഴികള്‍ കൊണ്ടു ഉരിയാടുവാന്‍ തുടങ്ങുക. “ സുമംഗലി, ഞാന്‍ ഭര്‍ത്താവിന്‍റെ പ്രിയമിത്രമായ മഴക്കാറാണെന്നറിയുക. അദ്ദേഹത്തിന്‍റെ സന്ദേശവുമായാണു ഞാന്‍ നിന്‍റെ അരികില്‍ വന്നിട്ടുള്ളതു.” ഇത്രയും പറഞ്ഞാലുടനെ അവള്‍ ഉത്കണ്ഠ കൊണ്ടു,  പവനാത്മജനെ ജാനകീദേവിയെന്ന പോലെ,താങ്കളെ സല്‍ക്കരിക്കുകയും ചെയ്യും. യക്ഷന്‍ മേഘത്തോടായി വീണ്ടും ഇപ്രകാരം പറഞ്ഞു., പെണ്കൊടിമാര്‍ക്കു വല്ലഭന്‍റെ അടുക്കല്‍ നിന്നു സുഹൃത്തു വരുന്നതു വല്ലഭ സമാഗമത്തെക്കള്‍ എറെ കുറഞ്ഞതല്ലാ.  ആയുഷ്മാനേ ! അവളോടു ഇപ്രകാരം പറയുക. ‘ അബലേ ! നിന്‍റെ സഹചരന്‍ രാമഗിര്യാശ്രമത്തിലുണ്ടു. ആപത്തൊന്നുമില്ല. വിയുക്തയായ നിന്നോടു കുശലം ചോദിക്കുന്നു., അദ്ദേഹം കേള്‍ക്കാനോ കാണാനോ കഴിയാത്തത്ര അകലെയാണുള്ളതു. അവിടെയിരുന്നു കൊണ്ടു ഉത്കണ്ഠപൂണ്ടു നിബന്ധിച അദ്ദെഹത്തിന്‍റെ  ഈ വാക്കുകളെ ഞാന്‍ മുഖേന നിന്നോടു പറയുന്നു.

 

അംശ്േനാംേം ( ശ്ലാകം 36) ——വര്‍ത്ാം —————-