മേഘദൂതം ഭാഗം – 7

विद्युत्वन्तमं ललितवनितस्सेन्द्रचापं सचित्रा-

स्संगीताय प्रहतमुरजा: स्निग्धगम्भीरघोषम् ।

अन्तस्तोयं मणिमयभुवस्तुङगमभ्रंलिहग्रा:

प्रासादास्त्वां तुलयितुमलं यत्र तैस्तैर्विशेषै:॥  66

 

हस्ते लीलाकमलमलके बालकुन्दानुविद्धं

नीता लोध्रप्रसवरजसापाण्डुतामाननश्री ।

चूडापाशे नवकरुवकं चारुवर्णे शिरीषं

सीमन्ते च त्वदुपगमजं यत्र नीपं वधूनाम्॥ 67

 

यस्याम यक्षा: सितमणि मयानेत्या हर्म्य स्थलानि

ज्योतिच्छाया कुसुमखाचितांन युत्तामास्त्रीसहाया:

आसेवन्ते मधु रतिफल कल्पवृक्षाप्रसूतम

त्वदगम्भीरध्वनिषु शनकै  पुष्करे श्वाहातेषु 68

 

गत्यूलकंपादलकापतितेर्यात्रा  मन्दारपुष्पैः

क्लिप्त छेदे कनक नलिने कर्ण विभ्रम सिभिशच

मुक्ताजा लै स्तन परिसर छीन्न सुत्रैशच हारे

नै शो मार्ग सतविदुरुदये सू च्यते कामिनीनां 69

 

नीवीबन्धोच्छ्वसितशिथिलं यत्र यक्षाङ्गनानां

वासः कामादनिभृतकरेषु आक्षिपत्सु प्रियेषु।

अर्चिस्तुंगानभिमुखगतान् प्राप्य रत्नप्रदीपान्

ह्रीमूढानां भवति विफलप्रेरणा चूर्णमुष्टिः॥ 70

 

नेत्रा नीता: सततगतिना ये विमनाग्रभूमी-

रालेख्यानां  सजलकणिका दोषमुत्पाद्य सद्य:।

शङ्कास्पृष्टा इव जलमुचस्त्वादृशा यत्रजालैः

धूमोद्गारानुकृतिनिपुणा जर्जरा निष्पतन्ति॥  71

 

यत्र स्त्रीणां प्रियतमभुजोच्छ्वासितालिह्गितानां

अङ्गग्लानिं सुरतजनितां तन्तुजालावलम्बाः।

त्वत्संरोधापगमविशदैः प्रेरिताश्चन्द्रपादैर्-

व्यालुम्बन्ति स्फुटजललवस्यन्दनश्चन्द्रकान्ताः॥  72

 

नत्वा देवं धनपतिसखं यत्र साक्षात्वसन्तं

प्रायश्चापं न वहति भयान्मन्मथः षट्पदज्यम्।

सभ्रूभङ्गप्रहितनयनैः कामिलक्ष्येष्वमोखै:

तस्यारम्बश्चटुलवनिताविभ्रमैरेव सिद्धः॥  73

 

तत्रागारं धनपतिगृहादुत्तरेणास्मदीयं

दूराल्लक्ष्यं सुरपतिधनुश्चारुणा तोरणेन।

यस्योद्याने कृतकतनयः कान्तया वर्द्धितो मे

हस्तप्राप्यस्तवकनमितो बालमन्दारवृक्षः॥  74

 

वापी चास्मिन् मरकतशिलाबद्धसोपानमार्गाः

हेमैच्छन्ना कमलमुकुलैः स्निग्धवैडूर्यनालैः।

यस्यास्तोये कृतवसतयो मानसं सन्निकृष्टं

न ध्यास्यन्ति व्यपगतशुचस्त्वामपि प्रेक्ष्य हंसाः॥ 75

 

तस्यास्तीरे रचितशिखरः पेशलैरिन्द्रनीलैः

क्रीडाशैलः कनककदलीवेष्टनः प्रेक्षणीयः।

मद्गेहिन्याः प्रिय इति सखे चेतसा कातरेण

प्रेक्ष्यापान्तस्फुरिततटितं त्वां तमेव स्मरामि॥  76

 

रक्ताशोकश्चलकिसलयः केसरश्चात्र कान्तः

प्रत्यासन्नः कुरुवकवृत्तेर्माधवीमण्डपस्य।

एकस्सख्यास्तव सहमया वामपादाभिलाषी

काङ्क्षत्यन्यो वदनमदिरां दोहदछद्मनास्याः॥  77

അളകയിലെ, വാനോടുരുമ്മുന്ന മാളികകള്‍ അതിന്‍റെ വിശേഷങള്‍ കൊണ്ടു ഉയര്‍ച്ചയുള്ള താങ്കളോടു കിടപിടിക്കുന്നതായി തോന്നാം.  മിന്നലിനൊപ്പം ഓമല്‍പ്പെണ്കൊടിമാരുള്ളതു കൊണ്ടും, മഴവില്ലിനൊപ്പം ചിത്രങ്ങളുള്ളതു കൊണ്ടും, കൊഴുത്ത മഴയിടിക്കൊപ്പം സംഗീതത്തിനായി മുരവം കൊട്ടുന്നതു കൊണ്ടും, ഉള്‍നീരിനൊപ്പം മണിമയനിലങ്ങളുള്ളതു കൊണ്ടും താങ്കളോടു കിടപിടിക്കും എന്നു സാരം. അവിടെ സ്ത്രീകള്‍ക്കു, കൈയ്യില്‍ കളിത്താമര പൂവുണ്ടു, കുറുനിരകള്‍ ഇളം മുല്ലപ്പൂ കൊരുത്തവയാണു.ചെവിയില്‍ നല്ല നെന്മേനി വാകപ്പൂവുണ്ടു. സീമന്തത്തില്‍ താങ്കളുടെ സമാഗമത്തിലുണ്ടാവുന്ന കടമ്പിന്‍ പൂവുമുണ്ടു. മുഖകാന്തി പാച്ചോറ്റിപ്പൂമ്പൊടി കൊണ്ടു വെണ്മ ചേര്‍ത്തതാണു. വാര്‍കുഴലില്‍ പുതിയ ചെങ്കുറുഞ്ഞിപ്പൂവുണ്ടു.  അവിടെ യക്ഷന്മാര്‍ ഉത്തമസ്ത്രീകളോടൊരുമിച്ച്, വെണ്മാടങ്ങളില്‍ ചെന്നിരുന്നിട്ടു, താങ്കളുടേതു പോലെ ഗംഭീരമായ ധ്വനി പുറപ്പെടുവിക്കുന്ന വാദ്യങള്‍ പതുക്കെ മുഴക്കിക്കൊണ്ടു തന്നെ,  കല്‍പ്പവൃക്ഷത്തില്‍ നിന്നു വാറ്റിയതും രതിവിളയിക്കുന്നതുമായ മദ്യം സേവിക്കുന്നതായി കാണാം..  അവിടെ, കൈലാസത്തില്‍, ധനപതിയുടെ സഖാവായി പ്രത്യക്ഷം വാണരുളുന്ന ദേവനെ ഓര്‍ത്തു പേടിച്ചിട്ട് മന്മഥന്‍ വരിവണ്ടിന്‍ ഞാണുള്ള വില്ലെടുക്കാറില്ലെന്നു താങ്കള്‍ക്കു തോന്നാം.

അവിടെ ധനപതിയുടെ കൊട്ടാരത്തിനു വടക്കുവശത്തായുള്ള ഞങ്ങളുടെ ഗൃഹം, താങ്കളുടെ മഴവില്ലു പൊലെ മനോഹരമായ തോരണം കൊണ്ടു ദൂരത്തു നിന്നേ കാണാം. അതിന്‍റെ ഉദ്യാനത്തില്‍, ഞങ്ങളുടെ വളര്‍ത്തു പുത്രനായ പൂങ്കുലകളുമായി കുനിഞ്ഞു നില്‍ക്കുന്ന ഒരു മന്ദാര വൃക്ഷതൈയ്യുണ്ട്. ആ ഉദ്യാനത്തില്‍ മരതക പാറകൊണ്ടു പടവു കെട്ടിയിറക്കിയതും നീണ്ട വൈഡൂര്യ തണ്ടുകളിന്‍ മേല്‍ പൊന്താമരമൊട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്നതുമായ ഒരു കുളവുമുണ്ട്. അതിന്‍റെ കരക്കു,  മിനുത്ത ഇന്ദ്രനീലക്കല്ലുകള്‍ കൊണ്ടു കൊടുമുടി പടുത്തതും, പൊന്‍ വാഴകള്‍ കണ്ണിനിമ്പം നല്‍കുന്നതുമായ ഒരു കളിക്കുന്നുണ്ടു. ആ കളിക്കുന്നിന്മേല്‍, ചെങ്കുറിഞ്ഞി വേലിയുള്ള മുല്ലത്തറക്കടുത്തായി ഒരു പൊന്നശോകവും അഴകുറ്റ ഒരു ഇലഞ്ഞി മരവുമുണ്ടു.  അവ താങ്കളുടെ സഖിയുടെ കാല്‍ച്ചവിട്ടേല്‍ക്കാന്‍ കൊതിക്കുന്നുണ്ടാകും.

തന്മശ്യയ േ ( 13) – ആശ്രയ ബദ്ധ്വാ ( ശ്ലാകം 25)