മേഘദൂതം ഭാഗം – 5

त्वन्निष्यन्दोच्वसितवसुधागन्धसम्पर्करम्य-

श्रोतोरन्ध्रध्वनिितसुभगं दन्तिभिः पीयमानः

नीचैर्वास्यत्युपजिगमिषोर्देवपूर्वं गिरिं ते

शीतो वायुः परिणमयिता काननोदुम्बराणाम्॥     44

 

तत्र स्कन्दं नियतवसतिं पुष्पमेघीकृतात्मा

पुष्पासारैः स्नपयतु भवान्व्योमगंगाजलार्द्रैः।

रक्षाहेतोर्नवशशिभृता वासवीनां चमूना-

मत्यादित्यं हुतवहमुखे संभृतं तद्धि तेजः॥    45

 

ज्योतिर्लेखावलयि गलितं यस्य बर्हे भवानी

पुत्रप्रेम्णा कुवलयदलप्रापि कर्णे करोति।

धौतापाङगं हरशशिरुचः पावकेस्तं मयूरं

पपश्चादद्रिग्रहणगुरुभिर्गर्जितैर्नर्तयेथाः॥  46

 

आराध्यैनं सरवणभवं देवमुल्लङ्घिताध्वा

सिद्धद्वन्दवै्र्जलकणभयाद्वीणिभिर्मुक्तमार्गः।

व्यालम्बेथाः सुरभितनयालम्भजां मानयिष्यन्

स्रोतोमूर्त्त्या बुवि परिणतां रन्तिदेवस्य कीर्तिम्॥ 47

 

त्वय्यादातुं जलमवनते शार्ङगिणो वर्णचोरैः

तस्याः सिन्धोः पृथुमपि तनुं दूरभावात्प्रवाहम्।

प्रेक्षिष्यन्ते गगनगतयो नूनमावर्ज्य दृष्टी-

रेकं मुक्तागुणमिव भुवः स्थूलमध्येन्द्रनीलम्॥  48

 

तामुत्तीर्य व्रज परिचितभूलताविभ्रमाणां

पक्ष्मोत्क्षेपादुपरिविलसत्कृष्णसारप्रभाणाम्।

कुन्दक्षेपानुगमधुकरश्रीमुषामात्मबिम्बं

पात्रीकुर्वन् दशपुरवधूनेत्रकौतूहलानाम्॥    49

 

ब्रह्मावर्तं जनपदमथच्छायया गाहमानः

क्षेत्रं क्षत्रप्रधनपिशुनं कौरवं तद्भजेथाः।

राजन्यानां शितशरशतैर्यत्रगाण्डीवधन्वा

धारापातैस्त्वमिवकमलान्यभ्यवर्षन्मुखानि॥  50

 

हित्वा हालादभिमतरसां रेवतीलोचनाङ्कां

बन्धुप्रीत्या समरविमुखो लाङगली याः सिषेवे।

कृत्वा तासामभिगममपां सौम्यसारस्वतीना-

 

मन्तःशुद्धस्त्वमपि भविता वर्णमात्रेण कृष्णः॥ 51

तस्माद्गच्छेरनुकनखलं शैलराजावतीर्णां

जह्नोः कन्यां सगरतनयस्वर्गसोपानपङ्क्तिम्।

गौरीवक्त्रे भ्रुकुटिरचनां या विहस्येव फेनैः

शंम्भोः केशग्रहणमकरोदिन्दुलग्नोर्मिहस्ता॥   52

 

तस्याः पातुं सुरगज इव व्योम्नि पश्चार्धलम्बी

त्वं चेदच्छस्फटिकविशदं तर्कयेस्तिर्यगम्भः।

संसर्पन्त्या सपदि भवतः स्रोतसि छाययाऽसौ

स्यादस्थानोपगतयमुनासङगमेवाभिरामा॥       53

 

आसीनानां सुरभितशिलं नाभिगन्धैर्मृगाणां

तस्या एव प्रभवमचलं प्राप्य गौरं तुषारैः।

वक्ष्यस्यध्वश्रमविनयने तस्यश्रृङगे निषण्णः

शोभां शुभ्रत्रिनयनवृषोत्घातपङ्कोपमेयाम्॥       54

 

താങ്കള്‍ തൂകുന്ന മഴയേറ്റു നെടുവീര്‍പ്പിടുന്ന മണ്ണിന്‍റെ ഗന്ധം കൊണ്ടു  ആസ്വാദ്യവും, ആനകളാല്‍ തുമ്പിക്കകത്തെ ഇരമ്പം കൊണ്ടു ഇമ്പം  തോന്നുമാറും ഉള്ളതായ ഒരു തണുത്ത കാറ്റു, ദേവഗിരിയുടെ നേര്‍ക്കു പൊയ്ക്കൊണ്ടിരിക്കുന്ന താങ്കളുടെ കീഴെ വീശിക്കൊണ്ടിരിക്കും. അവിടെ നിത്യാധിവാസമുള്ള സ്കന്ധനെ, താങ്കള്‍ നനഞ്ഞ പൂക്കളെകൊണ്ടു നീരാടിക്കണം. ആ സ്കന്ധമയൂരത്തെ, കനത്ത ഇടിയൊലികള്‍ കൊണ്ടു  നൃത്തം വെപ്പിക്കണം. അവിടെ, ശരവണോദ്ഭവനായ ദേവനെ ആരാധിച്ചു, വീണയേന്തിയ സിദ്ധ ദമ്പതിമാര്‍, വീണയിന്മേല്‍ വെള്ളത്തുള്ളി വീണാലോ എന്നു പേടിച്ചു മാറി നില്‍ക്കുന്നതായി കാണാം. അവിടം പിന്നിട്ടതിനു ശേഷം, പൈക്കളെ അറുത്തു ബലി ചെയ്തതില്‍ നിന്നുണ്ടായി, ഭൂമിയില്‍ നദിയായി പരിണമിച്ച രന്തീ ദേവന്‍റെ കീര്‍ത്തിയെ, അതായതു, ചര്‍മണ്വതീ നദിയെ ആദരിപ്പാനായി കീഴ്പ്പോട്ടു ചായണം. അതു കടന്നിട്ടു, പുരികക്കളി പരിശീലിച്ചിട്ടുള്ളവയും, വണ്ടുകളുടെ അഴകു കവരുന്നവയുമായ, ദശപ്പുരപ്പെണ്കൊടിമാരുടെ കണ്ണുകളിലെ കൌതുക ഭാവങ്ങള്‍ക്കു സ്വശരീരത്തെ പാത്രമാക്കിക്കൊണ്ടു പൊയ്ക്കൊള്ളുക.   പിന്നെ ബ്രഹ്മാവര്‍ത്തമെന്ന ജനപദത്തില്‍ നിഴല്‍ തട്ടിച്ചു കൊണ്ടു, ക്ഷത്രിയര്‍ യുദ്ധം നടത്തിയതിനെ സൂചിപ്പിക്കുന്ന കുരുക്ഷേത്രത്തില്‍ ചെല്ലുക. അവിടെ വച്ചാണു ഗാണ്ഡീവി കൂര്‍ത്ത നൂറുനൂറമ്പുകളെ രാജാക്കളുടെ മുഖങ്ങളില്‍ ഉതിര്‍ത്തു വിട്ടതു. അതു കണ്ടാല്‍, താങ്കള്‍ നീര്‍ധ്ധാരകളെ താമരപ്പൂക്കളില്‍ ഉതിര്‍ത്തു വിട്ടതു പോലെ തോന്നും. ബന്ധു പ്രീതിമൂലം സമരവിമുഖനായ ബലരാമന്‍ തനിക്കാസക്ത്തിയുള്ളതും രേവതിയുടെ മിഴികള്‍ പതിഞ്ഞതുമായ മദ്യം വെടിഞ്ഞു ഏതൊന്നിനെ ചെന്നു സേവിച്ചുവോ, ആ സരസ്വതീ തീര്‍ത്ഥ  ജലത്തെ ചെന്നുള്‍ക്കൊള്ളുക. അങിനെ ചെയ്താല്‍, താങ്കള്‍ അകം തെളിഞ്ഞു നിറം  കൊണ്ടു മാത്രം കറുത്തവനായി ഭവിക്കും. അവിടെ നിന്നു താങ്കള്‍, ഹിമവാനില്‍ നിന്നിറങ്ങി  വന്നു സഗര പുത്രന്മാര്‍ക്കു സ്വര്‍ഗത്തിലേക്കുള്ള സോപാനനിരയായി ചമഞ്ഞ ജാഹ്നവിയിലേക്കു ചെല്ലുക. അതിലെ തൂര്‍മയാര്‍ന്ന നീര്‍ നുകരുവാന്‍ വേണ്ടി, താങ്കള്‍ വാനില്‍ ഒരു ഐരാവതത്തെപ്പൊലെ നില കൊള്ളുക. അപ്പോള്‍, താങ്കളുടെ നിഴല്‍കൊണ്ടു അവള്‍ യമുനാ സംഗമം കൊണ്ടെന്ന പൊലെ അഴകുള്ളവളായി മാറും.  അവളുടെ ഉത്പ്പത്തി സ്ഥാനവും, ഇരുന്നുപോയ കസ്തൂരി മൃഗങ്ങളുടെ നാഭീഗന്ധം കൊണ്ടു പരിമളം പൂണ്ടതും, മഞ്ഞിന്‍ പരപ്പു കൊണ്ടു വെളുത്തതുമായ പര്‍വതത്തില്‍ ചെല്ലുക. അവിടെ  വിശ്രമിക്കുന്ന താങ്കള്‍, മുക്കണ്ണന്‍റെ വെണ്കാളയോടുപമിക്കാവുന്ന  അഴകു നേടും.

തം ശ്േരവായയൌ ( ശ്ലാകം 55) – തശ്സ്യാത്സംശ്േ ( ശ്ലാകം 65)